ഭർത്താവിനെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതായി സംശയം; ഭാര്യ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ ഒന്നര വർഷം മുമ്പാണ് കാണാതായത്. യുവാവിനെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതായാണ് സംശയം .മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ യുവതി എത്തിച്ച് പൊലീസ് പരിശോധന നടത്തി

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവായത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തി. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *