കർക്കിടക മാസത്തിൽ മുടിയിൽ എന്ത് തേച്ചാലും ഫലം ഉടൻ കാണാം, ആയുർവ്വേദ മാർഗങ്ങൾ പരീക്ഷിക്കാം

കർക്കിടക മാസത്തിൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ചില ആയുർവ്വേദ മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ തിരിച്ച് പിടിക്കുന്നു. ഭക്ഷണ രീതികളിലെ മാറ്റങ്ങളും ജീവിത രീതിയും എല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നുവെങ്കിലും അൽപം ശ്രദ്ധയോടെ വേണം ഇതിനെയെല്ലാം കൈകാര്യം ചെയ്യുന്നതിന്. നിങ്ങളുടെ മുടി സംരക്ഷിക്കാൻ നിങ്ങൾക്ക് പ്രത്യേക സ്വയം പരിചരണം കർക്കിടകത്തിൽ അത്യാവശ്യമാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

കർക്കിടക മാസത്തിൽ മുടിയുടെ ആരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നാം ശ്രദ്ധിക്കാതെ പോവുന്നത് മുടിയെ കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. കാലാവസ്ഥ മാറ്റങ്ങളും പ്രശ്നങ്ങളും എല്ലാം പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത്തരം അവസ്ഥയിൽ കർക്കിടക മാസത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മുടിയുടെ കാര്യത്തിൽ അൽപം കൂടുതൽ ശ്രദ്ധിക്കാം.

പോഷകസമൃദ്ധമായ മുടിക്ക് ഓയിൽ മസാജ്

മുടിയുടെ ആരോഗ്യം എന്നത് ആഗ്രഹിക്കുന്നവർക്ക് ആയുർവ്വേദ എണ്ണകൾ ഉപയോഗിച്ചുള്ള മസ്സാജ് എന്തുകൊണ്ടും നല്ലതാണ്. ഇത് മുടിയുടെ വേരുകളിലേക്ക് എത്തുന്നതിനും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. തലയോട്ടിയിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ഏതെങ്കിലും നല്ല ആയുർവ്വേദ എണ്ണ എടുത്ത് ഇത് കൊണ്ട് മുടിയിൽ നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. രാത്രിയിൽ എണ്ണ തേച്ച ശേഷം രാവിലെ കഴുകിക്കളയാവുന്നതാണ്.

ഷാംപൂവും കണ്ടീഷനിംഗും

ഹെർബൽ, ആയുർവേദ ഷാംപൂ, കണ്ടീഷണർ എന്നിവ എപ്പോഴും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. കെമിക്കൽ ഷാമ്പൂകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയിൽ ദോഷകരമായ ഫലം നൽകുന്നു. പലപ്പോഴും ആയുർവേദ ഷാംപൂകളിൽ നെല്ലിക്ക, റീത്ത, ഷിക്കക്കൈ, കറ്റാർ വാഴ മുതലായവ പ്രകൃതിദത്തമായ ചേരുവകൾ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിലൂടെ മുടിയുടെ ആരോഗ്യം മികച്ചതാവുന്നു.

സമീകൃതാഹാരം

ഭക്ഷണത്തിന്റെ കാര്യത്തിലും അൽപം ശ്രദ്ധിക്കേണ്ടതാണ്. സമീകൃതാഹാരം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ആയുർവ്വേദ ദിനചര്യകൾ അനുസരിച്ചുള്ള ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് ശരിയായ പോഷണം ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നിങ്ങളുടെ ശരീരത്തിൽ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

പ്രകൃതിദത്ത മസാജ്

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ മുടിയിൽ നമുക്ക് തേങ്ങാപ്പാൽ മസ്സാജ് ചെയ്യാവുന്നതാണ്. പലപ്പോഴും കറ്റാർവാഴയോ എണ്ണയോ എല്ലാം മിക്സ് ചെയ്ത് തേക്കുന്നതും മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് കൂടാതെ വാഴപ്പഴം ഉപയോഗിച്ച് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് മുടിയുടെ വേരുകൾക്കും ആരോഗ്യം വർദ്ധിപ്പിക്കുന്നതാണ്. കൂടാതെ ജലാംശം കൂടുതൽ നിലനിർത്തുന്നതിന് ശ്രദ്ധിക്കണം. കർക്കിടക മാസത്തിൽ ഇത്രയെല്ലാം ചെയ്താൽ മുടിയുടെ ആരോഗ്യം മികച്ചതായി മാറും എന്ന കാര്യത്തിൽ സംശയം വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *