തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് അജ്മാൻ പൊലീസ്

യു എ ഇയിൽ ചൂട് കനക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചൂടത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണവും തണുത്ത വെള്ളവും എത്തിച്ച് നൽകുന്ന സംരഭം അജ്മാൻ പൊലീസ് നടപ്പിലാക്കിയിരിക്കുന്നത്. വേനൽക്കാലം മുഴുവൻ തൊഴിലാളികളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചുകൊണ്ടാണ് പുതിയ സംരഭം. മീഡിയ ആന്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ്, കമ്മ്യൂണിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘം അജ്മാനിലെ നിരവധി ജോലി സ്ഥലങ്ങൾ സന്ദർശിച്ച് തൊഴിലാളികളെ കാണുകയും അവരെ അഭിവാദ്യം ചെയ്യുകയും അവരുടെ കഠിനാധ്വാനത്തെയും ക്ഷമയെയും പ്രശംസിക്കുകയും ചെയ്തു.

അജ്മാനിലെ തൊഴിലാളികളോടുള്ള തങ്ങളുടെ വിലമതിപ്പ് പ്രകടിപ്പിക്കുന്നതിനാണ് ഈ സംരംഭമെന്ന് അജ്മാൻ പോലീസിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി മേജർ നൂറ സുൽത്താൻ അൽ ഷംസി പറഞ്ഞു. വേനൽക്കാലത്ത് കഠിനാധ്വാനം ചെയ്യാനുള്ള അവരുടെ പ്രയത്നത്തെയും ക്ഷമയെയും സഹിഷ്ണുതയെയും അഭിനന്ദിക്കാൻ കൂടിയാണ് ഈ സംരംഭം ഏർപ്പെടുത്തിയതെന്നും മേജർ നൂറ സുൽത്താൻ അൽ ഷംസി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *