നിയമസഭാ സ്പീക്കർ എ എം ഷംസീറിനെതിരായ ബിജെപിയുടെ നീക്കം അപലപനീയമെന്ന് സിപിഐഎം

കേരളാ നിയമസഭാ സ്പീക്കർ എഎന്‍ ഷംസീറിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഎം.മിത്തുകളെ ശാസ്‌ത്രമായും ചരിത്രമായും കണ്ടുകൊണ്ട്‌ നടത്തുന്ന പ്രചരണങ്ങള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്‌. അതിലൂടെ അശാസ്‌ത്രീയമായ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്‌. ഇതിനെതിരെ വിവിധ തലങ്ങളില്‍ ശക്തമായ പ്രചരണങ്ങള്‍ നടന്നുവരുന്നുണ്ട്‌. അതിന്‍റെ ഭാഗമായി സ്‌പീക്കര്‍ നടത്തിയ പരാമര്‍ശത്തെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐഎം വ്യക്തമാക്കി.

ഏത്‌ മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം രാജ്യത്തെ പൗരന്മാര്‍ക്കുണ്ട്‌. അത്‌ സംരക്ഷിക്കുക എന്നത്‌ ജനങ്ങളുടെ മൗലീകവകാശമാണ്‌. എന്നാല്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ വിശ്വാസങ്ങളെ ശാസ്‌ത്ര ചിന്തകളായി അവതരിപ്പിക്കുന്നത്‌ ശാസ്‌ത്രത്തിന്‍റെ വികാസത്തേയും അതുവഴി നാടിന്‍റെ പുരോഗതിയേയും തടയുന്നതിനെ ഇടയാക്കൂ. സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രചരണങ്ങളെ സംബന്ധിച്ച്‌ യുഡിഎഫിന്‍റെ അഭിപ്രായം വ്യക്തമാക്കേണ്ടതുണ്ടെന്നും സിപിഎം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *