വിനോദ് കുമാർ ഡിജിപി പദവിയോടെ വിജിലൻസ് ഡയറക്ടർ; മനോജ് ഏബ്രഹാം ഇന്റലിജൻസ് മേധാവി

ഇന്റലിജൻസ് മേധാവിയായിരുന്ന ടി.കെ. വിനോദ്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചും, ഇന്റലിജൻസ് മേധാവിയായി എഡിജിപി മനോജ് എബ്രഹാമിനെ നിയമിച്ചും പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഡിജിപി ടോമിൻ ജെ.തച്ചങ്കരി 31 നു വിരമിക്കുന്നതിനാലാണ് എഡിജിപിയായിരുന്ന വിനോദ്കുമാറിനെ ഡിജിപി റാങ്കിലേക്ക് ഉയർത്തിയത്. ജയിൽ മേധാവി കെ.പദ്മകുമാറിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമനെ ഉത്തര മേഖല ഐജിയായി നിയമിച്ചു. എ.അക്ബറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ. ക്രമസമാധാന ചുമതലയുളള എം.ആർ. അജിത് കുമാറിന് ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല കൂടി നൽകി. ബൽറാം കുമാർ ഉപാധ്യായയാണ് പുതിയ ജയിൽ മേധാവി. പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിഐജി ആയി നിയമിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *