ബൈക്കിൽ ബസിടിച്ച് തീപടർന്നു; പൊലീസുകാരൻ വെന്തുമരിച്ചു

ബൈക്ക് ബസുമായി കൂട്ടിയിടിച്ചു തീപിടിച്ച്, ബൈക്ക് യാത്രക്കാരനായ പൊലീസുകാരൻ പൊള്ളലേറ്റു മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ് തീപിടിച്ചു കത്തിനശിച്ചു. ബസ് യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

തിങ്കളാഴ്ച രാത്രി കമ്പം-തേനി റോഡിൽ ഉത്തമപാളയത്തിനു സമീപമാണ് അപകടം. ചിന്നമന്നൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കമ്പം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണൻ (40) ആണ് മരിച്ചത്.

ജോലി കഴിഞ്ഞു വീട്ടിലേക്കു ബൈക്കിൽ മടങ്ങുമ്പോൾ കമ്പത്തുനിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറിയതോടെ തീ പടർന്നു. അഗ്നിരക്ഷാസേനയെത്തിയാണു തീയണച്ചത്. രാമകൃഷ്ണന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *