സംസ്ഥാനത്ത് മനുഷ്യ ശരീരഭാഗങ്ങള്‍ കടത്തിയതായി സംശയം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയില്‍

കേരളത്തില്‍ നിന്ന് തേനിയിലേക്ക് മനുഷ്യ ശരീരഭാഗങ്ങള്‍ കടത്തിയതായുള്ള സംശയത്തെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് ഊട്ടംപാളയം ഭാഗത്ത് കറങ്ങിയിരുന്ന സ്‌കോര്‍പിയോ കാര്‍ പൊലീസ് പിടികൂടിയിരുന്നു. ഈ കാറില്‍ നിന്നാണ് നാവിന്റെയും, കരളിന്റെയും ഹൃദയത്തിന്റെയും ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് പിടികൂടുകയായിരുന്നു.

ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഘം താമസിച്ചിരുന്നതെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നാണ് അവയവങ്ങള്‍ വാങ്ങിയതെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലില്‍ സ്വത്ത് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ശരീരഭാഗങ്ങള്‍ വീട്ടിലെത്തിച്ചതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *