മണിപ്പൂർ കലാപം; ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കുകി പീപ്പിൾസ് അലയൻസ് പാർട്ടി

മണിപ്പൂരിലെ എൻ ഡി എ സഖ്യകക്ഷിയായ കുകി പീപ്പിൾസ് അലയൻസ് പാർട്ടി (കെപിഎ) മണിപ്പൂരിലെ ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. മണിപ്പൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് കെപിഎ മുന്നണി വിട്ടത്. എന്നാല്‍ രണ്ട് എം എൽ എമാരുടെ പുറത്തുപോകൽ ഭരണകക്ഷിയെ ബാധിക്കില്ല. 60 അംഗ നിയമസഭയിൽ 32 അംഗങ്ങളുള്ള ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇതിനുപുറമെ എൻ പി എഫിന്റെ അഞ്ച് എം എൽ എമാരും മൂന്ന് സ്വതന്ത്രരും ബി ജെ പിക്ക് ഒപ്പമുണ്ട്. പ്രതിപക്ഷ നിരയിൽ എൻ പി പി 7, കോൺഗ്രസ് 5, ജെഡി (യു) 6 എന്നിങ്ങനെയാണ് കക്ഷിനില.

Leave a Reply

Your email address will not be published. Required fields are marked *