തമിഴില്‍നിന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ പോണ്‍സ്റ്റാര്‍ ഡാനി ഡാനിയേല്‍സ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു..?

സണ്ണി ലിയോണിനു ശേഷം മറ്റൊരു നീലച്ചിത്രനായിക കൂടി ബോളിവുഡില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ലോകപ്രശസ്ത പോണ്‍സ്റ്റാര്‍ ആയ ഡാനി ഡാനിയേല്‍സിനെ ചുറ്റിപ്പറ്റിയാണ് വാര്‍ത്തകള്‍ പരക്കുന്നത്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള അഡല്‍റ്റ് സ്റ്റാര്‍ ആണ് ഡാനി. മലയാളി യുവാക്കള്‍ക്കിടയിലും ഡാനി സൂപ്പര്‍ പോണ്‍ താരമാണ്.

ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റ് ആയ തമിഴ്ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് ഡാനി അഭിനയിക്കുന്നതെന്നാണു സൂചന. എന്നാല്‍ പൂര്‍ണവിവരങ്ങള്‍ പുറത്തായിട്ടില്ല. അണിയറയില്‍ നടന്ന ചര്‍ച്ചകളില്‍നിന്നു പുറത്തായ വിവരമനുസരിച്ചാണ് വാര്‍ത്ത പരക്കുന്നത്. അതേസമയം മുന്‍നിര മാധ്യമങ്ങളൊന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഐറ്റം ഡാന്‍സര്‍ ആയിട്ടാണോ അല്ലെങ്കില്‍ കഥാപാത്രമായാണോ അവര്‍ വെള്ളിത്തിരയില്‍ എത്തുന്നതെന്ന് വ്യക്തമല്ല. എന്തായാലും അവര്‍ ഇന്ത്യന്‍ വെള്ളിത്തിരയില്‍ എത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *