വരൂ, പുരവഞ്ചിയില്‍ സഞ്ചരിക്കാം

ഹൗസ്‌ബോട്ട് എന്നറിയപ്പെടുന്ന പുരവഞ്ചി ലോകപ്രസിദ്ധമാണ്. കേരളം എന്ന പേരിനൊപ്പം സഞ്ചാരികള്‍ ഹൗസ്‌ബോട്ടിനെയും ചേര്‍ത്തുവയ്ക്കുന്നു. കേരളത്തിലെത്തുന്ന ഏതു സന്ദര്‍ശകനും വേറിട്ട അനുഭവമാകും പുരവഞ്ചിയില്‍ ഒരു കായല്‍യാത്ര. ഗ്രാമീണ ജീവിതം അടുത്തു കാണാനുളള അവസരമാണ് ഈ യാത്രയിലൂടെ ലഭിക്കുക. പഴയകാലത്ത് ചരക്കു കൊണ്ടു പോകാന്‍ ഉപയോഗിച്ചിരുന്ന വലിയ കെട്ടുവള്ളങ്ങളാണ് ഇന്നത്തെ പുരവഞ്ചികളുടെ മുന്‍ഗാമികള്‍. റോഡും ലോറികളും വന്നതോടെ ഇത്തരം കെട്ടുവള്ളങ്ങള്‍ സന്ദര്‍ശകര്‍ക്കായി രൂപം മാറി.

ഒരു ആധുനിക വീട്ടില്‍ എന്തൊക്കെ സൗകര്യങ്ങളുണ്ടോ അവയൊക്കെ ഈ ജലയാനത്തിനുളളില്‍ ഒരുക്കിയിട്ടുണ്ട്. പുരവഞ്ചികള്‍ നിര്‍മിക്കാന്‍ പ്രാദേശികമായി കിട്ടുന്ന വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇതില്‍ വിളമ്പുന്നതും കേരളീയ രുചികളാണ്. പല ബോട്ടുകളിലും കായലില്‍ നിന്ന് അപ്പോള്‍ പിടിക്കുന്ന മത്സ്യങ്ങളും വിഭവങ്ങളായെത്തും. തിരുവനന്തപുരം വേളിക്കായല്‍, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ പുരവഞ്ചികളില്‍ ജലയാത്രയ്ക്ക് സൗകര്യങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *