റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണം ആഗസ്റ്റ് 14ന്; മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവരുടെ റേഷന്‍ വിഹിതം ഇവിടത്തെ റേഷന്‍കടകളില്‍ നിന്നും ലഭിക്കും.ഈ തൊഴിലാളികള്‍ക്ക് അവരുടെ കൈവശമുളള ആധാര്‍ കാര്‍ഡ് മുഖാന്തിരം റേഷന്‍ കടകളില്‍ നിന്നും എന്‍ എഫ് എസ് എ വിഭാഗത്തിലുളള ഭക്ഷ്യധാന്യ വിഹിതം ലഭിക്കുന്നതിനായി അറിവ് നല്‍കുന്ന റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആസാം, ബംഗാള്‍, തമിഴ്, ഹിന്ദി, കന്നഡ, ഒഡീഷ ഭാഷകളില്‍ തയ്യാറാക്കിയിട്ടുളള റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 14ന് രാവിലെ 7ന് മന്ത്രി ജി ആര്‍. അനില്‍ നിര്‍വഹിക്കും.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി 2013 ദേശിയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലായിട്ടുണ്ട്. ദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന (NFSA)വിഭാഗം കാര്‍ഡുടമകള്‍ക്ക്/അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ ഏതു സംസ്ഥാനത്തു നിന്നും അവരുടെ റേഷന്‍ വിഹിതം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *