പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം തുടങ്ങി; കെ.സുധാകരന് നോട്ടീസ്

പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം തുടങ്ങി. കെപിസിസി പ്രസിഡൻറ് കെ.സുധാകരന് നോട്ടീസ് അയച്ചു.ഈ മാസം 18 ന് ഹാജരാകണം, ഐജി ലക്ഷ്മണക്കും മുൻകമ്മീഷണർ സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്., ലക്ഷ്മണ നാളെ എത്തണം, സുരേന്ദ്രൻ 16 ന് ഹാജരാകണം.

പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും. മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ് നടപടി. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറയിച്ചതിനാൽ ജാമ്യ ഹർജി തീർപ്പാക്കി. പുരാവസ്തു തട്ടിപ്പ് കേസിൽ  ഐജി ലക്ഷ്മണ  ക്രൈംബ്രാഞ്ചിന് മുന്നിൽ  ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.ചികിത്സയിലായതിനാൽ സമയം നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ചിന് കത്ത് നൽകിയിട്ടുണ്ട്.കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ  ഹാജരാകാനായിരുന്നു ലക്ഷ്മണയ്ക്ക് നിർദേശം നൽകിയിരുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *