ആരാധകര്‍ വളഞ്ഞു; ‘ടേക്ക് ഇറ്റ് ഈസി’ എന്ന് ബോഡി ഗാര്‍ഡുകളോട് പ്രിയങ്ക ചോപ്ര, വൈറലായി വീഡിയോ

ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. ഭര്‍ത്താവ് നിക്ക് ജോനാസിന്റെ സംഗീതപരിപാടി കാണാന്‍ ന്യൂയോര്‍ക്കിലെ യാങ്കി സ്‌റ്റേഡിയത്തില്‍ എത്തിയപ്പോള്‍ ആരാധകര്‍ അവരെ ഒരു നോക്കു കാണാനും സെല്‍ഫി എടുക്കാനുമായി വളഞ്ഞു. ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ആരാധകരെ മാത്രമല്ല, ആഗോളതലത്തിലും ആരാധകരുള്ള താരമാണ് പ്രിയങ്ക.

എത്ര തിരക്കുകളിലാണെങ്കിലും നിക്ക് ജോനാസിന്റെയും അദ്ദേഹത്തിന്റെ സഹോദരമാരുടെയും സംഗീതപരിപാടികളില്‍ പ്രിയങ്ക പങ്കെടുക്കാറുണ്ട്. ജോനാസിനെ പിന്തുണയ്ക്കാന്‍ എത്തുന്ന പ്രിയങ്ക ആരാധകരുടെയും സ്‌നേഹം ഏറ്റുവാങ്ങാറുണ്ട്. ഇത്തവണയും അതിനു മാറ്റം വന്നില്ല. യാങ്കി സ്‌റ്റേഡിയത്തില്‍ താരസുന്ദരി എത്തി.

പ്രിയങ്കയുടെ സാന്നിധ്യം ആരാധകരെ ആവേശഭരിതരാക്കി. അവര്‍ പ്രിയങ്കയ്ക്കു ചുറ്റും കൂടുകയും തങ്ങളുടെ സ്‌നേഹം അറിയിക്കുകയും ചെയ്തു. ആളുകള്‍ കൂട്ടമായി എത്തിയപ്പോള്‍ ബോഡി ഗാര്‍ഡ്‌സ് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. അപ്പോള്‍ പ്രിയങ്ക പറഞ്ഞു- ടേക്ക് ഇറ്റ് ഈസി..!

Leave a Reply

Your email address will not be published. Required fields are marked *