സാമ്പത്തികത്തട്ടിപ്പു കേസില്‍ ബംഗളൂരു മലയാളി ദമ്പതികള്‍ അറസ്റ്റില്‍

സാമ്പത്തികത്തട്ടിപ്പു കേസില്‍ ബംഗളൂരു മലയാളി ദമ്പതികള്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി പോലീസ് ആണ് ദമ്പതികളെ പിടികൂടിയത്. തൃശൂര്‍ സ്വദേശികളായ സുബീഷ്, ശില്‍പ്പ എന്നിവരാണ് കേരളാ പോലീസിന്റെ വലയില്‍ ആയത്. 250 കോടിയോളം രൂപയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ബംഗളൂരു പോലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം നടത്തുമ്പോള്‍ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

തുടര്‍ന്ന് ദമ്പതിമാര്‍ കേരളത്തിലേക്കു കടന്നിട്ടുണ്ട് എന്ന വിവരങ്ങള്‍ കര്‍ണാടക പോലീസ് കേരളാ പോലീസിനു കൈമാറുകയായിരുന്നു. ശില്‍പ്പയും ആഢംബര ജീവിതം നയിച്ചിരുന്നതായും സ്വകാര്യ ജറ്റുകള്‍ വരെ ഇവര്‍ സഞ്ചാരത്തിനു ഉപയോഗിച്ചു എന്നും പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. പ്രതികള്‍ക്ക് കേരളത്തില്‍ ഉന്നത ബന്ധമാണ് ഉണ്ടായിരുന്നത്. പ്രമുഖ വ്യക്തികളും രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം പ്രതികള്‍ക്ക് കേരളത്തില്‍ ഒളിക്കാന്‍ സൗകര്യമൊരുക്കി എന്നും പോലീസ് സംശയിക്കുന്നു. ദമ്പതിമാര്‍ കൊല്ലം ഭാഗത്തുകൂടി യാത്ര ചെയ്ത വിവരം ലഭിച്ചതിനാല്‍ കരുനാഗപള്ളി പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ദമ്പതിമാരുടെ വാഹനം തടഞ്ഞ് പിടികൂടിയതും പോലീസ് സിനിമാ സ്‌റ്റൈലില്‍ ആയിരുന്നു. കാറിനെ പിന്തുടര്‍ന്നപ്പോള്‍ ദമ്പതിമാര്‍ അമിത വേഗത്തില്‍ രക്ഷപെടാന്‍ ശ്രമിച്ചു.

തുടര്‍ന്ന് പോലീസ് ഇവരുടെ കാര്‍ സാഹസികമായിതന്നെ തടയുകയായിരുന്നു. പ്രതികളെ കര്‍ണാടക പോലീസിലെ ഉന്നത രാഷ്ട്രീയ ബന്ധം ഉള്ള പ്രതികള്‍ക്കെതിരെ തട്ടിപ്പ് കേസില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവും ഉണ്ടായിരുന്നു. പ്രതികള്‍ മാരകായുധങ്ങളും വടിവാളും സംഭരിച്ചാണ് കേരളത്തില്‍ എത്തിയതെന്ന് എന്നും കേരളാ പോലീസിനു വിവരം ലഭിച്ചിരുന്നു. സാധാരണ രീതിയില്‍ പോലും ഇവരുടെ സഞ്ചാരം വടിവാളും ആയുധങ്ങളുമായാണ് എന്ന് പോലീസ് പറഞ്ഞു. ഓണ്‍ലൈന്‍ മത്സ്യവ്യാപാരത്തില്‍ നിക്ഷേപം സ്വീകരിക്കല്‍, ബിസിനസ് എക്‌സ്‌ചേഞ്ച്, മദ്യ വില്‍പ്പനയുടെ ഇടനിലക്കാര്‍ ഈ രീതിയില്‍ ബിസിനസ്. എന്ന് പറഞ്ഞായിരുന്നു ഇവര്‍ വണ്‍ തട്ടിപ്പുകള്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *