വനിത കമ്മീഷനുകളുടെ ദക്ഷിണേന്ത്യന്‍ റീജിയണല്‍ മീറ്റ്; ഓഗസ്റ്റ് 16 ന് തിരുവനന്തപുരത്ത്

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വനിത കമ്മീഷനുകളുടെ റീജിയണല്‍ മീറ്റ് ഓഗസ്റ്റ് 16 ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുമെന്ന് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി. ദേശീയ വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് ആതിഥ്യം വഹിക്കുന്നത് കേരള വനിതാ കമ്മീഷനാണ്.

കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള വനിതാ കമ്മീഷന്‍, വനിത ശിശു വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ്, എന്‍ജിഒകള്‍, ഈ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ ഏകദിന റീജിയണല്‍ മീറ്റില്‍ പങ്കെടുക്കും.സ്വാധാര്‍ ഗ്രഹ്, ഉജ്വല പദ്ധതികള്‍ക്കു കീഴിലെ സെന്ററുകള്‍, വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *