പുരാവസ്തു തട്ടിപ്പ് കേസ്; ഐ ജി ലക്ഷ്മണയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മോണ്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഐ ജി ജി ലക്ഷ്മണിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി നൽകി.ഓഗസ്റ്റ് 24വരെയാണ് മുന്‍കൂര്‍ ജാമ്യം നീട്ടിയത്.സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഇടക്കാല ഉത്തരവ്.വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ആരോഗ്യകാരണങ്ങളാലാണ് ചോദ്യം ചെയ്യാൻ ഹാജരാകാതിരുന്നതെന്നും അടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുമെന്നും ജി ലക്ഷ്മണിന്റെ അഭിഭാഷകന്‍ ഉറപ്പ് നല്‍കി.മുന്‍പ് രണ്ട് തവണ ഹാജരാകാന്‍ നേരത്തെ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ ജി ലക്ഷ്മൺ ഹാജരായിരുന്നില്ല.ഇതേത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *