ട്രെയിനുകള്‍ വെെകിയതിനെ തുടര്‍ന്ന് ആലപ്പുഴ സ്റ്റേഷൻ മാസ്റ്റര്‍ക്കെതിരെ നടപടിയെടുത്ത് റെയില്‍വേ.സ്റ്റേഷൻ മാസ്റ്റര്‍ കെ എസ് വിനോദിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
മൂന്ന് ട്രാക്കിലും കോച്ചുകള്‍ നിര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിനോദിനെതിരെ നടപടി. എഞ്ചിനുകള്‍ മാറ്റുന്ന ഷണ്ടിംഗ് നടപടികള്‍ക്കായാണ് ആകെയുള്ള മൂന്ന് ട്രാക്കിലും ഇന്ന് രാവിലെ ആറരയോടെ കോച്ചുകള്‍ നിര്‍ത്തിയിട്ടത്. ഇതിനെ തുടര്‍ന്ന് മറ്റ് ട്രെയിനുകള്‍ സ്റ്റേഷൻ പരിധിയ്ക്ക് പുറത്ത് പ്രവേശനം ലഭിക്കാതെ കാത്തിരിക്കേണ്ടിവന്നു.
ഇതില്‍ വലിയ ഗതാഗത തടസമാണ് രാവിലെ ഉണ്ടായത്. ഏറനാട്, എറണാകുളം പാസഞ്ചര്‍ എന്നിവ പിടിച്ചിട്ടു. ധൻബാദ് എക്സ്‌പ്രസ് ഒന്നര മണിക്കൂര്‍ വെെകി. ആലപ്പുഴ വഴിയുള്ള ആറോളം ട്രെയിനുകള്‍ വെെകിയെന്നാണ് വിവരം. റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.