പവർകട്ട് ഒഴിവാക്കാൻ ജനങ്ങളുടെ സഹകരണം തേടി കെഎസ്ഇബി. നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്തെന്നും വൈകുന്നേരം 6 മുതൽ രാത്രി 11 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും കെ.എസ്.ഇ.ബി. സംസ്ഥാനത്തിന് ലഭിച്ചിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. കാലവർഷത്തിൽ ഇത്രയും വലിയ പ്രതിസന്ധി ഇതിന് മുൻപ് നേരിടേണ്ടി വന്നിട്ടില്ലെന്ന് കെഎസ്ഇബി പറയുന്നു.
പവർകട്ട് ഒഴിവാക്കാൻ സഹകരിക്കണം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം: കെഎസ്ഇബി
