ഉമ്മൻ ചാണ്ടി മരിക്കാൻ കോൺഗ്രസ് നേതൃത്വം കാത്തിരുന്നു: എം.എം. മണി

ഉമ്മൻ ചാണ്ടി മരിക്കാനായി കോൺഗ്രസ് നേതൃത്വം കാത്തിരുന്നതായി എം.എം.മണി എംഎൽഎയുടെ ആരോപണം. തിര‍ഞ്ഞെടുപ്പു പ്രചാരാണാർഥം എത്തിയ മണി മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലാണ് ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിക്ക് അസുഖമായപ്പോൾ കോൺഗ്രസ് നേതൃത്വം ശ്രദ്ധിക്കേണ്ടിയിരുന്നു. ഉമ്മൻ ചാണ്ടിയോടു കോൺഗ്രസ് കാണിച്ചതു നിർഭാഗ്യകരമായ നിലപാടാണ്.

ചികിത്സയുമായി ബന്ധപ്പെട്ടു വിവാദം ഉയർന്നപ്പോൾ നേതൃത്വം ഇടപെട്ടില്ല. മരിച്ചു കഴിഞ്ഞപ്പോൾ കരച്ചിലായി, പിഴിച്ചിലായി, നെഞ്ചത്തടിയായി. ഇതൊന്നും ശരിയായ നടപടിയല്ലെന്നാണ് തന്റെ അഭിപ്രായം. കോൺഗ്രസ് നേരത്തേ തന്നെ ഇങ്ങനെയാണെന്നും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മരിച്ചപ്പോഴും ആ ചാരവും കൊണ്ടു വോട്ടു പിടിച്ചവരാണു കോൺഗ്രസെന്നും മണി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *