ആവശ്യമുളള സാധനങ്ങൾ
കൂൺ നന്നായി കഴുകി എടുക്കണം. ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് മാറ്റി വെക്കണം. കേടുളള കൂണുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം. 10 അല്ലി വെളുത്തുളളി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മാറ്റിവെക്കണം. ഒരു നാരങ്ങയുടെ വലിപ്പമുളള ഉരുളപുളിയാണ് ഇതിനായി എടുക്കേണ്ടത്. ഇത് കുറച്ച് വെള്ളത്തിൽ ഇട്ട് കുതിർത്ത് വെക്കണം. തീരെ കുറച്ച് വെള്ളമേ ഉപയോഗിക്കാൻ പാടുളളൂ. കശുവണ്ടാ പരിപ്പ് രണ്ടെണ്ണം. 8 കാശ്മീരി മുളക്, ഒരു ടീ സ്പൂൺ ശർക്കര. ജീരക പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, മഞ്ഞൾപൊടി, ഉപ്പ് പാകത്തിന്, നെയ്യ്, 3 തണ്ട് കറിവേപ്പില, മല്ലിയില.
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി വെളുത്തുളളി, ചുവന്ന മുളക്, കശുവണ്ടി പരിപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കണം. ഇത് തണുപ്പിച്ച ശേഷം പുളിയും ശർക്കരയും ചേർത്ത് അരച്ചെടുക്കണം. ഇനി അതേ പാത്രത്തിൽ കുറച്ച് കൂടി എണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന കൂൺ ചേർത്ത് നന്നായി വഴറ്റി എടുക്കണം. അതിന് ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഇനി അതേ പാത്രത്തിൽ തന്നെ 2 സ്പൂൺ നെയ്യ് ചൂടാക്കിയശേഷം അരപ്പ് ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കണം. അതിലേക്ക് ജീരപൊടി, മല്ലിപൊടി, കുരുമുളക് പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ കൂടി ചേർത്ത് ഇളക്കണം. ഇതിലേക്ക് ആവശ്യമെങ്കിൽ കുറച്ച് വെള്ളവും വറുത്തെടുത്ത കൂണും ചേർത്ത് നന്നായി തിളപ്പിച്ചത് ആവശ്യത്തിന് ഗ്രേവി ആകുമ്പോൾ തീ ഓഫ് ചെയ്യാം.