ഡബ്ല്യൂഡബ്ല്യൂഇയിലെ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ട്. 36-ാം വയസിലാണ് ബ്രേ വയറ്റ് വിടപറഞ്ഞത്. ബ്രേ വയറ്റിൻറെ മരണവാർത്ത ഡബ്ല്യൂഡബ്ല്യൂഇ ചീഫ് കണ്ടൻറ് ഓഫീസർ ട്രിപിൾ എച്ചാണ് (പോൾ മൈക്കൽ ലെവിസ്ക്യു) സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 2009 മുതൽ ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായ ബ്രേ വയറ്റ് റെസ്ലിംഗ് എൻറർടെൻമെൻറ് രംഗത്തെ സൂപ്പർ താരങ്ങളിലൊരാളായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ബ്രേ വയറ്റ് കഴിഞ്ഞ കുറച്ച് മാസങ്ങളായി റെസ്ലിംഗ് രംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യൻഷിപ്പ് ഒരു തവണയും യൂണിവേഴ്സൽ ചാമ്പ്യൻഷിപ്പ് രണ്ട് തവണയും സ്വന്തമാക്കിയിട്ടുണ്ട്.
Im heartbroken over the news of Bray Wyatt’s passing. Always had tremendous respect and love for him and the Rotunda family. Loved his presence, promos, in ring work and connection with @wwe universe.
Very unique, cool and rare character, which is hard to create in our crazy… pic.twitter.com/i9zlbJIOL3— Dwayne Johnson (@TheRock) August 24, 2023
ഈ വർഷം ആദ്യം ബ്രേ വയറ്റിന് കോവിഡ് -19 ബാധിച്ചിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ വഷളായി. ഏറെ നാളത്തെ ചികിത്സക്ക് ശേഷം ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചെത്താനിരിക്കുമ്പോഴാണ് ഹൃദയാഘാതം ജീവൻ കവർന്നതെന്ന് പോൾ മൈക്കൽ ലെവിസ്ക്യു അറിയിച്ചു. റസലിങ് താരമായിരുന്ന മൈക്ക് റോറ്റുണ്ടയുടെ മകനാണ് ബ്രോ വയറ്റ്. മൈക്ക് റോറ്റുണ്ടയുടെ പിതാവ് ബ്ലാക്ക് ജാക്ക് മല്ലിഗനും അറിയപ്പെടുന്ന ഗുസ്തി താരങ്ങളായിരുന്നു.ബ്രേ വയറ്റിന്റെ മരണവാർത്ത ഞെട്ടലോടെയാണ് കായിക പ്രേമികൾ കേട്ടത്. താരത്തിന് നിരവധി പേർ സോഷ്യൽമീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു.
WWE is saddened to learn that Windham Rotunda, also known as Bray Wyatt, passed away on Thursday, Aug. 24, at age 36.
WWE extends its condolences to Rotunda’s family, friends and fans. pic.twitter.com/pabVuaKlnP
— WWE (@WWE) August 24, 2023