സ്ട്രീറ്റ് 892, സ്ട്രീറ്റ് 136 എന്നിവയുടെ ഇന്റർസെക്ഷനിൽ താത്കാലികമായി റോഡ് ഗതാഗതം തടസപ്പെടുമെന്ന് ഖത്തർ പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് അറിയിച്ചു. സ്ട്രീറ്റ് 892, സ്ട്രീറ്റ് 136 എന്നിവയിൽ നിന്ന് വലത്തോട്ടുള്ള തിരിവ് അടയ്ക്കില്ലെന്നും ഇത് ഇന്റർസെക്ഷനിലെ എല്ലാ ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്കും ഉപയോഗിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു. സ്ട്രീറ്റ് 100, ജാരി അൽ സമീർ സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിലും ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ഈ നിയന്ത്രണം 2023 സെപ്റ്റംബർ 30 വരെ തുടരും.
#Ashghal: Temporary full closure at the intersection between Streets 892 and 136 while keeping the right turn open from all directions of the intersection, and partial closure at the intersection of Street 100 with Jary Al Samer Street, and on part of Street 100 for those heading… pic.twitter.com/Ol5eKbSSZ5
— هيئة الأشغال العامة (@AshghalQatar) August 23, 2023