നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജം; സന്ദേശമയച്ചയാൾക്കായി അന്വേഷണം തുടരുന്നു

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് തെളിഞ്ഞു. ബംഗലൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു അജ്ഞാത സന്ദേശം ലഭിച്ചത്. റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ച് വിളിച്ച് ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ വിമാനമാണ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് തിരിച്ചു വിളിച്ച് പരിശോധിച്ചത്. യാത്രക്കാരെ പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *