നടി നവ്യാ നായരെ ചോദ്യം ചെയ്ത് ഇ.ഡി; റവന്യൂ ഉദ്യോഗസ്ഥൻ പ്രതിയായ കേസിലായിരുന്നു ചോദ്യം ചെയ്യൽ

റവന്യൂ ഉദ്യോഗസ്ഥന്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ചലച്ചിത്രതാരം നവ്യാ നായരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി നവ്യ നായര്‍ക്ക് അടുത്ത സൗഹൃദമുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.

മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവ്യ നായരെ നോട്ടീസ് നല്‍കി മുംബൈയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

എട്ട് തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തിയിരുന്നു. മലയാള സിനിമാ മേഖലയിലെ പലരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. സച്ചിന്‍ സാവന്തിനെതിരായ കുറ്റപത്രത്തിലും നവ്യ നായരെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

ഇ.ഡി തന്നെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത നവ്യ നായര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സച്ചിന്‍ സാവന്ത് തന്റെ കുടുബസുഹൃത്താണ്. മുംബൈയില്‍ ഒരേ സ്ഥലത്തായിരുന്നു താമസം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡി തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം താരത്തിന്റെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *