ഡൽഹി മെട്രോ ചുമരിലെ ഖലിസ്ഥാൻ അനുകൂല പോസ്റ്റ്ർ; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഡൽഹി മെട്രോയിലെ ചുമരുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് നടത്തിയ മുഖ്യ പ്രതി പഞ്ചാബിൽ പിടിയിലായി. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രവർത്തകനാണ് പിടിയിലായത്. നാലു ദിവസങ്ങൾക്കു മുൻപായിരുന്നു ദില്ലി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഡൽ​ഹിയിലെ അഞ്ചു സ്റ്റേഷനുകളിലാണ് ചുവരെഴുത്ത് ഉണ്ടായിരുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20ക്ക് എതിരെയും ചുവരെഴുത്തിൽ പരാമർശം ഉണ്ടായിരുന്നു. തുടർന്ന് ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

ശിവജി പാർക്, മാദിപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ് എന്നീ സ്റ്റേഷനുകളിലേ ചുവരെഴുത്ത് ദൃശ്യങ്ങൾ ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ചുവരെഴുത്തുകൾ മായ്ച്ച പൊലീസ് സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായി കണക്കാക്കി അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിന് ഇടയിലാണ് ഇപ്പോൾ മുഖ്യപ്രതി പിടിയിലായത്

Leave a Reply

Your email address will not be published. Required fields are marked *