യുഎഇയിൽ നാളെ മുതൽ ഇന്ധനവില കൂടും; പെട്രോളിന് 29 ഫിൽസും ഡീസലിന് 45 ഫിൽസും കൂടും

യുഎഇയില അടുത്തമാസത്തെ (സെപ്റ്റംബര്‍) ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ഓഗസ്റ്റിലേതിനേക്കാൾ 29 ഫിൽസ് വരേയും ഡീസലിന് 45 ഫിൽസും കൂടും. തുടർച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം.

സൂപ്പർ98ന് അടുത്തമാസം ലിറ്ററിന് 3.42 ദിർഹമാണ് നൽകേണ്ടത്. ഇൗ മാസം (ഓഗസ്റ്റ്) 3.14 ദിർഹം ആയിരുന്നു. സ്പെഷ്യൽ95ന് 3.31 ദിർഹം( 3.02 ), ഇ–പ്ലസ് 3.23 ദിർഹം (2.95 ). ഡീസൽ 45 ഫിൽസ് കൂടി ലിറ്ററിന് 3.40 ദിർഹമാകും. ഇൗ മാസം 2.95 ദിർഹം ആണ്. ജൂണിൽ ഫ്യുവൽ പ്രൈസ് കമ്മിറ്റി 21 ഫിൽസ് കുറച്ചിരുന്നു. ഇത് കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *