ബഹ്‌റൈൻ ടെലിവിഷന് അമ്പതാണ്ട്; ഭരണാധികാരികൾക്ക് ആശംസ നേർന്ന് മന്ത്രി

ബഹ്‌റൈൻ ടെലിവിഷൻ സ്ഥാപിച്ചതിൻറെ അമ്പതാണ്ട് പൂർത്തിയാകുന്ന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്ദുല്ല ആൽ ഖലീഫ ആശംസകൾ നേർന്നു. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തിൻറെ വിവിധ സംഭവ വികാസങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബഹ്‌റൈൻ ടി.വി ചാനലിന് സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് മാധ്യമ മേഖലയിലുണ്ടായ വളർച്ച ഏറെ ശ്രദ്ധേയമായിരുന്നു.

ആധുനിക വത്കരണം നടപ്പാക്കാനും പുതിയ രൂപത്തിൽ പ്രവർത്തന വൈവിധ്യമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. ബഹ്‌റൈൻറെ മാധ്യമ ചരിത്രത്തിൽ തുല്യതയില്ലാത്ത സേവനമാണ് ബഹ്‌റൈൻ ടി.വി കാഴ്ച വെച്ചത്. മുടക്കമില്ലാത്ത പ്രക്ഷേപണ ദിനങ്ങൾ ഇതിലേറ്റവും എടുത്തു പറയേണ്ടതാണ്. രാജ്യത്തിൻറെ കുതിപ്പിലും വളർച്ചയിലും സാക്ഷിയായി നിൽക്കാനും ചിത്രങ്ങളും വീഡിയോകളും ഒപ്പിയെടുക്കാനും കഴിഞ്ഞത് ചാരിതാർഥ്യമാണ്. രാജ്യത്തിനും ജനങ്ങൾക്കും ആത്മാർഥതയോടെ നിലനിൽക്കാൻ സാധിച്ചുവെന്നത് സംഭവ ബഹുലമായ അതിൻറെ പ്രയാണത്തിൽ അവിസ്മരണീയമാണെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ കാലം രാജ്യത്തിനും ജനങ്ങൾക്കുമായി ചടുലതയോടെ പ്രവർത്തിക്കാൻ ബഹ്‌റൈൻ ടി.വിക്ക് സാധ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *