എൽഡിഎഫിനെതിരെ ബിജെപിയുമായി സഹകരിക്കാൻ യുഡിഎഫിന് മടിയില്ല; മുഖ്യമന്ത്രി

യുഡിഎഫ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ബിജെപിയുമായി ഒരു മറയുമില്ലാതെ യോജിക്കുന്നത് കിടങ്ങൂരിൽ കണ്ടു. എൽ.ഡി.എഫിനെതിരെ ബി.ജെ.പി യുമായി സഹകരിക്കാൻ യു.ഡി.എഫിന് മടിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പുതുപ്പള്ളി അയലകുന്നം മറ്റക്കരയിൽ എൽ ഡി എഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുതുപ്പള്ളിയിൽ പരസ്യ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും എ കെ ആന്റണിയും അടക്കമുള്ള പ്രമുഖർ ഇന്ന് മണ്ഡലത്തിലുണ്ട്. മൂന്നാം ഘട്ട പര്യടനത്തിനായി പുതുപ്പള്ളിയിൽ എത്തിയ മുഖ്യമന്ത്രി ഇന്ന് പാമ്പാടി, വാകത്താനം എന്നിവിടങ്ങളിൽ പ്രസംഗിക്കും.

ഇന്ന് വാകത്താനവും നാളെ അകലകുന്നവും പിന്നിടുന്നത്തോടെ ചാണ്ടി ഉമ്മന്റെ വാഹന പര്യടനം അവസാനിക്കും.തൻറെ സ്വത്ത് വിവരങ്ങൾ തപ്പി ചിലർ നടപ്പുണ്ടെന്നും ജനങ്ങളാണ് തന്റെ സ്വത്തെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതിനിടെ പുതുപ്പള്ളിയിൽ ബി.ജെ.പി യെ പിന്തുണക്കുമെന്ന വാർത്ത എൻ.എസ്.എസ് നിഷേധിച്ചു. സമദൂരം എന്ന മുൻ നിലപാട് തുടരുമെന്നും എൻ.എസ്.എസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *