‘എനിക്കു മാത്രമല്ലാ… ആടിനും ഉണ്ട് സാറേ ടിക്കറ്റ്…’; ടിടിഇ-യെ ഞെട്ടിച്ച് വൃദ്ധ, വൈറൽ വീഡിയോ..!

ട്രെയിൻ യാത്രയ്ക്കിടെ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറി. എക്‌സിൽ (ട്വിറ്റർ) പങ്കുവച്ച വീഡിയോ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. സംഭവം എവിടെയാണെന്നോ, ഏതു ട്രെയിനിലാണെന്നോ വീഡിയോ പങ്കുവച്ച അക്കൗണ്ട് ഉടമ വ്യക്തമാക്കിയിട്ടില്ല.

സാധാരണക്കാരിയായ സ്ത്രീ തൻറെ പ്രിയപ്പെട്ട വളർത്തുമൃഗമായ ആടിനെയും കൂട്ടി ട്രെയിനിൽ സഞ്ചരിക്കുകയാണ്. പരിശോധനയ്ക്കിടെ വൃദ്ധയുടെ സമീപത്തെത്തിയ ട്രാവലിങ് ടിക്കറ്റ് എക്സാമിനർ (ടിടിഇ) അവരോടു ചോദിച്ചു: ‘നിങ്ങളുടെ ടിക്കറ്റ് തരൂ, ആടിൻറെ ടിക്കറ്റും തരൂ…’ ഒരു ഇരയെ കിട്ടിയ മട്ടിലായിരുന്നു ടിടിഇയുടെ ചോദ്യം. എന്നാൽ വൃദ്ധയുടെ മറുപടി കേട്ട് ടിക്കറ്റ് പരിശോധകൻ ഞെട്ടി.

ആടിനു ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. തൻറെ കൂടെ യാത്ര ചെയ്യുന്ന ഭർത്താവിനോട് ടിക്കറ്റ് എടുത്തുകാണിക്കാൻ പറയുന്നു. പരിശോധകൻ നോക്കിയപ്പോൾ ആടിനും ടിക്കറ്റ് എടുത്തിട്ടുണ്ട്. പിന്നീട്, കൂടുതലൊന്നും പറയാതെ ടിടിഇ സ്ഥലം കാലിയാക്കി.

‘ആട് അവർക്ക് വെറുമൊരു മൃഗം മാത്രമല്ല, അവരുടെ കുടുംബത്തിൻറെ ഭാഗം കൂടിയാണ്. കുടുംബാംഗത്തെ തുല്യമായി പരിഗണിക്കണം. അവരിൽനിന്ന് ധാരാളം പഠിക്കാനുണ്ട്. വലിയ മനസുള്ള സ്ത്രീയാണവർ. അവരുടെ നിഷ്‌ക്കളങ്കമായ പുഞ്ചിരിയിൽ എല്ലാം അടങ്ങിയിട്ടുണ്ട്… ഇങ്ങനെ പോകുന്നു ആളുകളുടെ പ്രതികരണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *