മകളുടെ പ്രണയവിവാഹത്തിലെ അതൃപ്തി മൂലം വിഷം കഴിച്ചു; പിതാവും മകനും മരിച്ചു

മകളുടെ പ്രണയവിവാഹത്തിലെ അതൃപ്തി മൂലം മാതാപിതാക്കളും സഹോദരങ്ങളും വിഷം കഴിച്ചു. പിതാവും ഒരു മകനും മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ ദോൽക നഗരത്തിലാണ് സംഭവം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ മകൾ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്.

കിരൺ റാത്തോഡ് (52), ഭാര്യ നീതാബെൻ (50), അവരുടെ മക്കളായ ഹർഷ് (24), ഹർഷിൽ (19) എന്നിവരാണ് ചൊവ്വാഴ്ച രാത്രി വിഷം കഴിച്ചത്. കിരൺ റാത്തോഡും മൂത്ത മകനായ ഹർഷുമാണ് മരിച്ചത്. നീതാബെനും ഇളയ മകൻ ഹർഷിലും ആശുപത്രിയിൽ ചികിത്സയിലാണ്.unhappy-over-daughters-love-marriage-family-allegedly-consumed-poison

വിവരമറിഞ്ഞ അയൽവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റാത്തോഡിന്റെ മകളും ഭർത്താവും അടക്കം 18 പേർക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. മകളുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസിക പീഡനത്തെ തുടർന്നാണ് ഇവർ വിഷം കഴിച്ചതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *