പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസം; മലയാള സിനിമ മെഗാ സ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് പിറന്നാള്‍

മലയാള സിനിമയുടെ നിത്യ യൗവനം പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിക്ക് ഇന്ന് 68 വയസ്സ്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് പലരും അദ്ദേഹത്തെ വാഴ്ത്താറുള്ളത്. ‘പെട്രോളിന് 75, ഡീസലിന് 70, ഡോളറിന് 72, പക്ഷേ മമ്മൂട്ടിക്ക് 68’ എന്നാണ് ഒരു ആരാധകൻ ഫേസ്ബുക്കിൽ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് പിറന്നുവീണത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ.

എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. നാല് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്.

അതേസമയം മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെല്‍ഫെയര്‍ അസോ. ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന കാല്‍ ലക്ഷം രക്തദാനം വമ്ബൻ ഹിറ്റിലേക്ക് എത്തി.

അതേപോലെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ചിത്രങ്ങളായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും കണ്ണൂര്‍ സ്ക്വാഡിന്റെ ട്രെയിലര്‍ വൈകിട്ട് ആറിനും പുറത്തിറങ്ങും. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡില്‍ പൊലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

കണ്ണൂര്‍ സ്ക്വാഡ് ഈ മാസം 28ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. ഭ്രമയുഗത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *