ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പച്ച പ്രതി പിടിയിൽ ; പിടിയിലായത് തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിൽ

ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ക്രിസ്റ്റില്‍ രാജാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് തന്നെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ ഈസ്റ്റ് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. പൊലീസ് സ്റ്റേഷനിലെത്തിക്കാതെ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നതെന്നും സൂചനകളുണ്ട്

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു.രാത്രി പന്ത്രണ്ടരയോടെയാണ് ക്രൂരമായ സംഭവം നടന്നത്. കുഞ്ഞുമായി പ്രതി നടന്നു പോകുന്നത് കണ്ട അയൽവാസി നടത്തിയ സമയോചിതമായ ഇടപെടലിലാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. വീടിന് സമീപത്തെ പാടശേഖരത്തിൽ ചോരയൊലിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *