‘അന്ന് ചെയ്തതിന് ഇന്ന് അനുഭവിക്കുന്നു, ഗൂഢാലോചനയിൽ പിണറായിക്കും പങ്ക്’; കെ. മുരളീധരൻ

സോളാർ കേസ് ഗൂഢാലോചനനയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അധികാരമേറ്റ് മൂന്നാം ദിവസം കാണാൻ കഴിഞ്ഞത് തിരക്കഥയുടെ ഭാഗമാണ്. നിഷ്പക്ഷ അന്വേഷണം ഈ കേസിൽ വേണം. വിഷയത്തിൽ കെ.പി.സി.സി നേതൃയോഗം നിലപാട് തീരുമാനിക്കും. ഗൂഡാലോചനയ്ക്ക് പിന്നിലെ മുഴുവൻ കാര്യങ്ങളും പുറത്തുവരണം. ഉമ്മൻ ചാണ്ടിയോട് മുഖ്യമന്ത്രി ചെയ്തതിനാണ് ഇന്ന് അനുഭവിക്കുന്നതെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന സിബിഐയുടെ കണ്ടെത്തൽ സംബന്ധിച്ച വിവരങ്ങൾ ഞായറാഴ്ച പുറത്തുവന്നിരുന്നു. കെ.ബി ഗണേഷ് കുമാറും, ബന്ധു ശരണ്യ മനോജും വിവാദ ദല്ലാളുമാണ് ഗൂഢാലോചന നടത്തിയത് എന്നായിരുന്നു സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *