ജി20 ഉച്ചകോടി സമാപിച്ചു; ബ്രസീലിന് അധ്യക്ഷ പദവി നരേന്ദ്ര മോദി കൈമാറി 

ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അടുത്ത അധ്യക്ഷ പദവിയിലെത്തുന്ന ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി പദവി കൈമാറി. ഇന്ത്യയുടെ അധ്യക്ഷ പദവി രണ്ടരമാസം കൂടിയുണ്ടെന്നും ഇപ്പോഴത്തെ നിർദേശങ്ങൾ കൂടി പരിഗണിക്കാൻ വെർച്വൽ ഉച്ചകോടി നടത്തണമെന്നും മോദി നിർദേശിച്ചു. ഊർജ സംരക്ഷണം, ദാരിദ്ര്യ നിർമാജനം തുടങ്ങിയവയ്ക്ക് ബ്രസീൽ മുൻഗണന നൽകുമെന്ന് ബ്രസീൽ പ്രസിഡന്റ് പറഞ്ഞു. 

ജി20 നേതാക്കൾ രാവിലെ രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവസാന സെഷൻ തുടങ്ങുന്നതിനു മുൻപേ വിയറ്റ്നാമിലേക്കു തിരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *