അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ബഹ്റൈന് രണ്ടാം സ്ഥാനം

43 ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ബഹ്റൈന് രണ്ടാം സ്ഥാനം ലഭിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിന്‍റെ രക്ഷാധികാരതിൽ സൗദിയിൽ നടന്ന മത്സരത്തിൽ ബഹ്റൈനിൽ നിന്നുള്ള മുഹമ്മദ് അദ്നാൻ അൽ ഉമരിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

117 രാജ്യങ്ങളിൽ നിന്നായി നിരവധി പേരാണ് മത്സരത്തിൽ മാറ്റുരച്ചത്. വിശുദ്ധ ഖുർആൻ മുഴുവനും മനപ്പാഠം, വിശദീകരണ മൽസരത്തിലാണ് ഉമരി നേട്ടം കൊയ്തത്. രാജ്യത്തിന് അഭിമാനകരമായ നേട്ടമാണിതെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദ വ്യക്തമാക്കുകയും മുഹമ്മദ് അദ്നാന് അഭിവാദ്യങ്ങൾ അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *