മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ കോൺഗ്രസിൽ ; ഡൽഹിൽ എത്തി അംഗത്വം സ്വീകരിച്ചു

കേരളത്തിലെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു.ഡൽഹിയിലെത്തിയാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ളവരുമായി ടിക്കാറം മീണ കൂടിക്കാഴ്ച നടത്തി.രാജസ്ഥാനിലെ കർഷക കുടുംബത്തിൽ നിന്നുള്ള ടിക്കാറാം മീണയെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്‌റ്റോ കമ്മിറ്റിയിൽ ഉൾപെടുത്തിയിട്ടുണ്ട്. 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയിൽ കോ- കൺവീനറായാണ് മീണയെ ഉൾപെടുത്തിയിരിക്കുന്നത്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന പേരെടുത്ത ഐ എ എസ് ഓഫീസറായ ടിക്കാറാം മീണയുടെ പാർട്ടി പ്രവേശനം ശക്തമായ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന് നേട്ടമാണ്. 

Leave a Reply

Your email address will not be published. Required fields are marked *