വിശുദ്ധ റമളാൻ മാസത്തിലേക്ക് ഇനി ആറ് മാസം മാത്രം :സാധ്യത തീയതികൾ വെളിപ്പെടുത്തി യുഎഇ

യുഎഇയിൽ അടുത്ത വിശുദ്ധ റമദാൻ മാസത്തിലേക്ക് ഇനി ആറ് മാസം മാത്രം.ജ്യോതിശാസ്ത്രപരമായി അടുത്ത വിശുദ്ധ റമദാൻ മാസം 2024 മാർച്ച് രണ്ടാം വാരത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. ഈദ് അൽ ഫിത്തർ ഏപ്രിൽ 10 ന് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ഹിജ്റ കലണ്ടർ അടിസ്ഥാനമാക്കി ചന്ദ്രക്കലയുടെ ദർശനത്തെ അടിസ്ഥാനമാക്കിയാണ് റമദാൻ മാസത്തിന്റെ യഥാർത്ഥ തീയതികൾ നിർണ്ണയിക്കുന്നത്. ചന്ദ്രക്കല കാണുന്ന സമയത്തെ ആശ്രയിച്ച് റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *