വീട്ടിൽ അതിക്രമിച്ചു കയറി ആയുധധാരികൾ, കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു

ഹരിയാനയിൽ കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് 3 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി. പാനിപ്പത്ത് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. മുഖംമൂടി ധരിച്ച ആയുധധാരികളായ നാല് പേരടങ്ങുന്ന അജ്ഞാതസംഘമാണ് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വീട്ടുകാരെ കയർ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കത്തിയും മറ്റ് മൂർച്ചയുള്ള ആയുധങ്ങളും കാണിച്ച് ഭീഷണണിപ്പെടുത്തിയായിരുന്നു കൂട്ടബലാത്സംഗം.

വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും അക്രമിസംഘം കവർന്നതായി പൊലീസ് പറഞ്ഞു. അതേസമയം കൂട്ടബലാത്സംഗം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ മറ്റൊരു സ്ത്രീയെ അജ്ഞാതർ കൊലപ്പെടുത്തി. രോഗിയായ യുവതിയെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇവരുടെ ഭർത്താവിനെ സംഘം കൊള്ളയടിച്ചു. പണവും മൊബൈൽ ഫോണുമാണ് തട്ടിയെടുത്തത്.

ഒരേ സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് മദ്‌ലൗഡ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *