ലോക്കൽ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്‌മെൻറിൽ കൂട്ടയടി; വീഡിയോ

മുംബൈയിലെ ലോക്കൽ ട്രെയിനിലെ ലേഡീസ് കൂപ്പെയിൽ വനിതകൾ തമ്മിലുള്ള അടിപിടിയാണ് നെറ്റിസൺസിൻറെ ഇടയിൽ തരംഗമായി മാറിയത്. സ്റ്റാർ വാർ-2 എന്ന അടിക്കുറിപ്പോടെ എക്‌സിൽ പങ്കുവച്ചതാണ് വീഡിയോ. മുംബൈമാറ്റേഴ്‌സ് എന്ന അക്കൗണ്ടിൽനിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വൻ ചർച്ചയ്ക്കു വഴിവയ്ക്കുകയും ചെയ്തു. സഞ്ചരിക്കുന്ന ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിനുള്ളിലാണ് അടിപിടി. പ്രായമായ സ്ത്രീയും യുവതിയും തമ്മിലാണ് വഴക്ക്. എന്നിരുന്നാലും ഈ സംഭവത്തിൻറെ കൃത്യമായ തീയതിയും സ്ഥലവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ തല്ലുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും വീഡിയോയിൽ കാണാം.

വൈറൽ വീഡിയോയ്ക്കു നിരവധി പ്രതികരണങ്ങളാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുഗതാഗതത്തിൻറെ അവസ്ഥയെക്കുറിച്ചും മുംബൈയിലെ യാത്രക്കാർ അഭിമുഖീകരിക്കുന്ന സമ്മർദ്ദത്തെക്കുറിച്ചുമുള്ള ആശങ്കളും പ്രതികരണങ്ങളായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *