ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് അരി കയറ്റുമതി പുനഃസ്ഥാപിച്ചു

മൂന്നു മാസത്തെ ഇടവേളക്കുശേഷം യു.എ.ഇയിലേക്ക് വീ ണ്ടും അരി കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ബസുമതിയല്ലാത്ത 75,000 ടൺ വെള്ള അരി കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. നാഷനൽ കോ ഓപറേറ്റിവ് എക്സ്പോർട്ട് ലിമിറ്റഡ് വഴിയായിരിക്കും അരി കയറ്റുമതി ചെയ്യുകയെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാ പനത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) വ്യക്തമാക്കി. യു.എ.ഇ, കെനിയ, മഡഗാസ്കർ, ബെനിൻ എന്നിവിടങ്ങളിലേക്ക് ഈ വർഷം 2.2 ശതകോടി ഡോളറിൻറെ അരി കയറ്റുമതി ചെയ്യാനാണ് തീരുമാനം. ഇതിനായി കയറ്റുമതി നയത്തിൽ സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. അയൽരാജ്യങ്ങളുടെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സർക്കാറിൻറെ അനുമതിയുടെ അടിസ്ഥാനത്തിൽ അരി കയറ്റുമതി ചെയ്യാമെന്നാണ് പുതിയ വ്യവസ്ഥ. എന്നാൽ, വിദേശ രാജ്യങ്ങളുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാകും കയറ്റുമതിക്ക് അനുമതി ലഭിക്കുകയെന്നും ഡി.ജി.എഫ്.ടി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *