ചോക്ലേറ്റ് എടുക്കാൻ സൂപ്പർമാർക്കറ്റിലെ ഫ്രിഡ്ജ് തുറക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു; 4 വയസുകാരിക്ക് ദാരുണാന്ത്യം

നിസാമാബാദിലെ നന്ദിപേട്ടയിലെ സൂപ്പർമാർക്കറ്റിൽ നിന്നുള്ള ഹൃദയഭേദകമായ വീഡിയോ എല്ലാവരെയും കണ്ണീരണിയിക്കുന്നു. സൂപ്പർമാർക്കറ്റിൽ ചോക്ലേറ്റിനായി റഫ്രിജറേറ്റർ തുറക്കാൻ ശ്രമിക്കുന്നതിനിടെ നാലു വയസുള്ള കുട്ടിക്കാണു വൈദ്യുതാഘാതമേറ്റ് ദാരുണമായ അന്ത്യം സംഭവിച്ചത്.

നവിപേട്ട സ്വദേശിയായ രാജശേഖറും മകൾ റുഷിതയും പലചരക്ക് സാധനങ്ങൾ വാങ്ങാനാണ് സൂപ്പർമാർക്കറ്റിലെത്തിയത്. സൂപ്പർ മാർക്കറ്റിലെത്തിയ രാജശേഖർ ഫ്രിഡ്ജിൽ എന്തോ തിരയുന്നു. അതേസമയം, തൊട്ടടുത്തുതന്നെയുള്ള ഫ്രിഡ്ജിൽനിന്നു കുട്ടി ചോക്ലേറ്റ് എടുക്കാൻ ശ്രമിക്കുന്നതുകാണാം. കുട്ടി എത്ര ശ്രമിച്ചിട്ടും. ഫ്രിഡ്ജിൻറെ വാതിൽ തുറക്കുന്നില്ല. അവൾ വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വൈദ്യുതാഘാതമേൽക്കുകയും ഫ്രിഡ്ജിൻറെ ഹാൻഡിലിൽ തൂങ്ങിനിൽക്കുന്നതും കാണാം.

തൻറെ അരികിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ, കുട്ടിയുടെ പിതാവ് ഫ്രിഡ്ജിൽ നിന്ന് ആവശ്യമുള്ളതെല്ലാം എടുക്കുന്നു. ശേഷം മകളെ ശ്രദ്ധിക്കുമ്പോഴാണ് അയാൾക്ക് അപകടം മനസിലായത്. ഉടനെതന്നെ തൻറെ കൈയിലുള്ളതെല്ലാം വലിച്ചെറിഞ്ഞ് രാജശേഖർ കുട്ടിയുമായി പുറത്തേക്ക് ഓടുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമായി കാണാം.

സൂപ്പർ മാർക്കറ്റിലെത്തുന്‌പോൾ കുട്ടികൾ ഫ്രിഡ്ജ് തുറക്കുന്നതും ചോക്ലേറ്റും ഐസ്‌ക്രീമുമെല്ലാം സ്വന്തമായി എടുക്കുന്നതും സാധാരണയാണ്. എന്നാൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിയിരിക്കുന്നണ്ടെന്ന ബോധ്യം മാതാപിതാക്കൾക്കുണ്ടാകണം.

Leave a Reply

Your email address will not be published. Required fields are marked *