ഷാർജ പൊലീസ് ആസ്ഥാനത്ത് പുതിയ സ്പോർട്സ് ഹാൾ

ഷാർജ പൊലീസ് ആസ്ഥാനത്ത് പുതിയ സ്പോർട്സ് ഹാൾ ഷാർജ പൊലീസ് കമാൻഡർ ഇൻചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി ഉദ്ഘാടനം ചെയ്തു.നിയമപാലകരെയും മറ്റ് പൊലീസ് സേനയിലുള്ളവരെയും ആരോഗ്യകരമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് സ്‌പോർട്‌സ് ഹാൾ ഒരുക്കിയിരിക്കുന്നത്.

സ്ഥിരമായ വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനും ശാരീരിക ആരോഗ്യം വർധിപ്പിക്കുന്നതിനും ലഭ്യമായ എല്ലാ വിഭവങ്ങളും പൂർണമായി ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കേണ്ടതിൻറെ ആവശ്യകത മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി പരിപാടിയിൽ വിശദീകരിച്ചു.ഷാർജ പൊലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *