കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുണ്ടായെന്ന് സി പി എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ സഹകരണ വകുപ്പ് മന്ത്രിയുമായ ജി സുധാകരന്‍. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഏതെങ്കിലും പാര്‍ട്ടിക്കാരോ മറ്റോ അതില്‍ വീണിട്ടുണ്ടെന്ന് കരുതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിശുദ്ധത ഇല്ലാതാകില്ല. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും സഹകരണ പ്രസ്ഥാനം ഇവിടെയുണ്ടാകും. അതിന് ജനങ്ങളുടെ വിശ്വാസമുള്ളതാണ്,’ ജി സുധാകരന്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്തി കുഴപ്പക്കാരെ ശിക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകണം എന്നും കരുവന്നൂര്‍ കേസില്‍ പണം തട്ടിയെടുത്തുവരുടെ സ്വത്ത് കണ്ടുകെട്ടണം എന്നും ജി സുധാകരന്‍ വ്യക്തമാക്കി. സഹകരണ വകുപ്പ് സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ല എന്നും എല്ലാം സെക്രട്ടറി അറിയണം എന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലം കുഴപ്പങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ഭരണസമിതി ശരിയായി അന്വേഷിക്കാത്തത് കൊണ്ടാണ് എന്നും സുധാകരന്‍ തുറന്നടിച്ചു.