10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ രണ്ടുതവണ; വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാം

വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ രണ്ടുതവണ നടത്തും. രണ്ടുതവണയോ, ഒറ്റത്തവണയോ എഴുതാം. മുഴുവൻ പാഠഭാഗവും ഉൾപ്പെടുത്തി അദ്ധ്യയന വർഷത്തിന്റെ അവസാന ഘട്ടത്തിലാവും പരീക്ഷകളെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ഓൺ ഡിമാൻഡ് പ്രകാരം ബോർഡുകൾക്ക് തീരുമാനിക്കാം. മികച്ച സ്കോർ തിരഞ്ഞെടുക്കാം. 2024 മുതൽ നടപ്പാക്കാനാണ് ശ്രമം. എൻജിനിയറിംഗ് പ്രവേശനപരീക്ഷ (ജെ.ഇ.ഇ)​ രണ്ടുവട്ടം നടത്തുന്നുണ്ട്. പുതിയ കരിക്കുലം ചട്ടക്കൂട് പുറത്തുവിട്ടശേഷം വിദ്യാർത്ഥികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി.

മെഡിക്കൽ,​ എൻജി. പ്രവേശന പരീക്ഷയ്ക്കായി കോച്ചിംഗ് സെന്ററുകളിൽ തയ്യാറെടുക്കുന്നവർ പരീക്ഷയെഴുതാൻ മാത്രം സ്കൂളിൽ പോകുന്ന ഡമ്മി സ്കൂ‍ൾ സമ്പ്രദായവും പരിഗണിക്കുന്നു. പല കോച്ചിംഗ് സെന്ററുകളും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *