വരും വർഷങ്ങളിൽ കാനഡ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും തീവ്രവാദി ആക്രമണങ്ങൾ. വിവിധ രാജ്യങ്ങളിൽനിന്ന് ഭീകരസംഘടനകളുമായി നേരിട്ടു ബന്ധമുള്ളവരും അവരെ പിന്തുണയ്ക്കുന്നവരും വ്യാപകമായ തോതിൽ കാനഡയിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പല ലോകനേതാക്കളും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ ഇന്ത്യയുമായി നയതന്ത്രബന്ധത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഖലിസ്ഥാന്‍ ഭീകരസംഘടനകള്‍ക്കെതിരേ നടപടിയെടുക്കാത്തതിലാണ് ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. കഴിഞ്ഞദിവസം കാനഡയിലെ ഒന്റാറിയോയിലെ മിസിസാഗയിലെ തെരുവുകളിൽ നടന്ന ഹമാസ് അനുകൂലികൾ നടത്തിയ ആഹ്ലാദപ്രകടനമാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇസ്രയേലികളെ ഹമാസ് കൊന്നതിന്റെ ആഘോഷമായിരുന്നു തെരുവുകളിൽ നടന്നത്.
ഹമാസ് നടത്തുന്ന ഭീകരാക്രമണങ്ങളില്‍ കനേഡിയന്‍ പ്രധാനമന്ത്രി ശക്തമായി അപലപിക്കുന്പോഴാണ് രാജ്യത്ത് ഹമാസ് അനുകൂല സംഘടനകളുടെ ആഹ്ലാദപ്രകടനം നടന്നത്. സംഭവത്തിൽ കാനഡയും പ്രതികൂട്ടിലാണ്. മിസിസാഗയിലെ തെരുവുകളില്‍ പലസ്തീന് പതാകകള്‍ വീശിയാണ് ഹമാസ് അനുകൂലികള്‍ ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
“Allahu Akbar!” Just now outside of Toronto
Hamas supporters are out celebrating the recent terror attacks in Israel that have left 300+ dead. pic.twitter.com/13jmDLMiAr
— Efrain Flores Monsanto (@realmonsanto) October 8, 2023
റെബല്‍ ന്യൂസ് കാനഡയാണ് വീഡിയോ പുറത്തുവിട്ടത്. ട്രക്കുകളിലും കാറുകളിലും ആളുകള്‍ മുദ്രാവാക്യം വിളിക്കുന്നതും പലസ്തീന് പതാക വീശുന്നതും വീഡിയോയില്‍ കാണാം. സ്വീഡന്, ജര്‍മനി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭീകരാക്രമണത്തെ അനുകൂലിച്ചുള്ള പ്രകടനങ്ങളുടെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ചില നഗരങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടന്നതായി റെബല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.