ബസിൻറെയും ട്രാമിൻറെയും സംയോജിത റെയിൽരഹിത വാഹനമായ ‘ഓട്ടോണമസ് റെയിൽ റാപിഡ് ട്രാൻസിറ്റ്/ അഥവാ ആർടിഎ അബൂദബി നഗരത്തിൽ സർവീസ് തുടങ്ങി. എസി ഇലക്ട്രിക് വാഹനമാണ് പ്രധാന റൂട്ടുകളിൽ സർവിസ് നടത്തുക.
യാസ് ഐലൻഡിലും സഅദിയാത്ത് ഐലൻഡിലും നേരത്തേ സർവിസ് തുടങ്ങിയ എ.ആർ.ടി ഇപ്പോൾ അബൂദബിയിലും സർവീസ് തുടങ്ങിയിരിക്കുകയാണ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലും എ.ആർ.ടി സർവീസ് നടത്തും. 200 യാത്രികരെ വരെ ഉൾക്കൊള്ളാനുള്ള ശേഷി മൂന്നു ബോഗികളുമായി സർവിസ് നടത്തുന്ന എ.ആർ.ടിക്കുണ്ട്.
രാവിലെ പത്തിനാണ് റീം മാളിൽനിന്നുള്ള ആദ്യ സർവിസ്. ഉച്ചക്ക് രണ്ടിനാണ് അവസാന സർവിസ്. മറീന മാളിൽനിന്ന് ആദ്യ സർവിസ് രാവിലെ 11നും അവസാന സർവിസ് വൈകീട്ട് മൂന്നിനുമായിരിക്കും. എ.ആർ.ടി സർവിസുകളെക്കുറിച്ചറിയാൻ ബസ് സ്റ്റോപ്പുകളിലെ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.