പറക്കും കാറുകൾ; വമ്പനൊരു ചുവടുവയ്പ്പു നടത്തി സുസൂക്കി, വൈകാതെ ഇന്ത്യയിലെത്തിക്കും

മോട്ടോർ വാഹന നിർമ്മാതാക്കാളായ സുസൂക്കി വമ്പനൊരു ചുവടുവയ്പ്പു നടത്തിക്കഴിഞ്ഞു. ഫ്‌ളൈയിംഗ് കാർ നിർമ്മാതാക്കളായ സ്‌കൈഡ്രൈവുമായി ചേർന്ന് പറക്കും കാറുകൾ നിർമ്മിക്കാനാണ് സുസൂക്കി കരാർ ഒപ്പിട്ടത്. ഇന്ത്യയിൽ അധികം വൈകാതെ പറക്കും കാറുകൾ യാഥാർത്ഥ്യമാകുമെന്നാണ് ഇത് നൽകുന്ന സൂചന. SD-05 ശ്രേണിയിലുള്ള സ്‌കൈഡ്രൈവ് കാറുകൾ വികസിപ്പിക്കാനാണ് സുസൂക്കിയുമായുള്ള ധാരണ. 2024ൽ വാഹനം പുറത്തിറക്കാനാണ് ഉദ്ദേശ്യം.

ആദ്യം ജപ്പാനിലായിരിക്കും കാറുകൾ അവതരിപ്പിക്കുക. തുടർന്ന് സുസുക്കിയുടെ പ്രിയപ്പെട്ട മാർക്കറ്റുകളിലൊന്നായ ഇന്ത്യയിലേക്ക് പറക്കും കാറുകൾ എത്തും. ബിസിനസിലും സാങ്കേതികവിദ്യാ കൈമാറ്റത്തിലും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാനാണ് ഇരുകമ്പനികളുടെയും തീരുമാനം. ജപ്പാനിലെ യുവസംരംഭകനായ ടൊമോഹിറോ ഫുക്കുസാവയാണ് സ്‌കൈഡ്രൈവിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. ലോകത്തിലെ മൂന്നാമത്തെ വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടായി എയർ ടാക്സി രംഗത്ത് സാന്നിദ്ധ്യമറിയിക്കാൻ ഒരുങ്ങുന്നത് വർഷങ്ങൾക്ക് മുമ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ പിന്നീട് ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. അടുത്തിടെ ഫ്ളൈയിംഗ് കാറിനായി ഡിസൈൻ പേറ്റന്റ് ഹ്യുണ്ടായി സമർപ്പിച്ചതോടെയാണ് എല്ലാവരും മറന്നു തുടങ്ങിയ വിഷയം വീണ്ടും വാർത്തകളിൽ ഇടം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *