2000 രൂപ മതി; ആനവണ്ടിയിൽ കേരളത്തിലെ ഈ സുന്ദരമായ സ്ഥലം കണ്ട് മടങ്ങിവരാം

കാട്ടിലൂടെ 70 കിലോമീറ്റർ യാത്ര. അഞ്ച് അണക്കെട്ടുകൾ. 20 മിനിട്ട് ബോട്ട് യാത്ര കുറഞ്ഞ ചെലവിൽ ആസ്വദിക്കാം. കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കുന്ന വിനോദയാത്രാ പദ്ധതിയിൽ എറണാകുളം ഡിപ്പോയിൽ നിന്നും ടൂറുകൾ ഒരുക്കും. പത്തനംതിട്ടയിലെ ഗവിയിലേക്ക് ആദ്യ യാത്ര ഈമാസം 17ന് പുറപ്പെടും. രാവിലെ മൂന്നിന് പുറപ്പെട്ട് പത്തനംതിട്ടയിലെത്തി അവിടെ നിന്ന് മിനി ബസിൽ ഗവി വനയാത്രയാണ് പദ്ധതി. 36 പേർക്കാണ് യാത്രയ്ക്കുള്ള അവസരം. 2,000 രൂപയാണ് ഒരാൾക്ക് ആകെ ചെലവ്. ടിക്കറ്റ് നിരക്കും മറ്റ് പ്രവേശന പാസുകളും ഉച്ചയൂണും ഉൾപ്പെടെയാണിത്.

വനത്തിനുള്ളിലൂടെ 70കിലോമീറ്ററിലേറെ യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. അഞ്ച് അണക്കെട്ടുകളും യാത്രയുടെ ഭാഗമായി ആളുകൾ സന്ദർശിക്കും. മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചു പമ്പ, ഗവി അണക്കെട്ടുകൾ കണ്ടാകും യാത്ര. വണ്ടിപ്പെരിയാർ വഴി പരുന്തുംപാറയും സന്ദർശിച്ചാകും മടക്കയാത്ര.പമ്പാനദിയിൽ 20 മിനിറ്റ് നീളുന്ന ബോട്ടുയാത്രയും ഉണ്ടാകും. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി ജില്ലയിലെ മറ്റ് ഡിപ്പോകളിൽ നിന്ന് ഗവിയിലേക്ക് നേരത്തെ ടൂർ ആരംഭിച്ചെങ്കിലും എറണാകുളം ഡിപ്പോയിൽ നിന്നുള്ള യാത്രാപരിപാടികൾ വൈകുകയായിരുന്നു. രാവിലെ മൂന്ന് ആരംഭിക്കുന്ന ഗവി യാത്ര കഴിഞ്ഞ് യാത്രികർക്ക് രാത്രി 11ന് എറണാകുളത്ത് മടങ്ങിയെത്താം.

മറ്റ് വിശദാംശങ്ങൾ

ഫോൺ: 81291 34848.

ഗവി ആദ്യ യാത്ര- ഒക്ടോബർ 17

യാത്രാ നിരക്ക് 2000 രൂപ

ഓൺലൈൻ ബുക്കിംഗ് ഇല്ല

സമയം- രാവിലെ 3 എ.എം മുതൽ രാത്രി 11 വരെ

വനയാത്ര- 70 കിലോമീറ്റർ

ബോട്ടിംഗ്- 20 മിനിട്ട്, പമ്പാ നദിയിൽ

സീറ്റ്- 36

Leave a Reply

Your email address will not be published. Required fields are marked *