രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബർ 23ൽ നിന്ന് 25ലേക്കാണ് മാറ്റിയത്. 23ന് രാജസ്ഥാനിൽ 50,000 വിവാഹങ്ങൾ നടക്കും. വിവാഹങ്ങളും മതപരമായ ചടങ്ങുകളും നടക്കുന്നതിനാൽ തീയതി മാറ്റണമെന്ന് സാമൂഹിക സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.
രാജസ്ഥാന് പുറമെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നവംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ ഏഴിന് മിസോറാമിലാണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ്-നവംബർ 17, തെലങ്കാന-നവംബർ 30, ഛത്തീസ്ഗഡ്-നവംബർ 7, 17 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ.