തൃഷയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി മിയ

വിവാഹ ശേഷം ഒരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും ഇപ്പോൾ മിയ വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ്. ‘ദ റോഡ്’ ആണ് മിയയുടെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. ‘ദ റോഡി’ൽ തെന്നിന്ത്യൻ താരം തൃഷയാണ് പ്രധാന വേഷത്തിലെത്തുന്നത്. തൃഷയുമായുള്ള സൗഹൃദത്തെ കുറിച്ച് മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

“സംവിധായകൻ അരുൺ വസീഗരൻ എന്നോട് ‘ദി റോഡ്’ സിനിമയുടെ കഥയും എന്റെ കഥാപാത്രത്തെ കുറിച്ചും വിവരിച്ചപ്പോൾ പല കാരണങ്ങളാൽ ഞാൻ ആവേശഭരിതയായി. പ്രസവത്തിനു ശേഷം ഞാൻ ആദ്യം കമ്മിറ്റ് ചെയ്യുന്ന ചിത്രമായിരുന്നു ഇത്, ലൂക്കയ്ക്ക് 1 വയസ്സ് തികയുന്നേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ. ഇഷ്ടപ്പെട്ട ജോലിയിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ഞാൻ. രണ്ടാമത്തെ കാരണം, ഞാൻ സ്ക്രീനിൽ കണ്ടു വളർന്ന തൃഷ കൃഷ്ണൻ തന്നെയായിരുന്നു.”

“സംവിധായകൻ സീനുകൾ പറഞ്ഞു കേൾപ്പിച്ചപ്പോൾ എന്റെ സീനുകളെല്ലാം തൃഷയ്‌ക്കൊപ്പമാണെന്ന് മനസ്സിലായി. ആർക്കും കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച കോ ആക്‌ടറാണ് തൃഷ. ഞങ്ങൾ കുടുംബം, ഭക്ഷണം, ഫ്രണ്ട്സ്, സിനിമകൾ തുടങ്ങിയ ഒരുപാട് കാര്യങ്ങളെ കുറിച്ചു സംസാരിച്ചു. ഞങ്ങൾക്കിടയിലും പൊതുവായ ചില കാര്യങ്ങൾ ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. തൃഷയും എന്റെ മകനും ഒരേ ജന്മദിനം പങ്കിടുന്നത് പോലെ… സമാനമായ ഗേൾ ഗ്യാങ്ങുകളും ഞങ്ങൾക്കുണ്ട്… ഇത്രയും സൗഹൃദത്തിലാവും ഞങ്ങളെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അകത്തും പുറത്തും ഒരുപോലെ സുന്ദരിയാണവർ. ഒന്നിച്ചു പങ്കിട്ട സമയത്തിന് നന്ദി തൃഷ, സ്നേഹത്തിനും പിന്തുണയ്ക്കും. നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കട്ടെ,” മിയ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *